അലാവുദീനേ അല്‍ഭുതമൊന്നുമില്ല, കാശടച്ചാല്‍ പോസ്റ്റ്മാറ്റാം, നവകേരള എന്‍ജിനീയര്‍ ഒപ്പ്

Advertisement

മൈനാഗപ്പള്ളിയില്‍ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ നവകേരള സദസിൽ പരാതി നൽകി;12 ലക്ഷം അടച്ചാൽ മാറ്റാമെന്ന് കെഎസ്ഇബി

ശാസ്താംകോട്ട:മൈനാഗപ്പള്ളി പഞ്ചായത്തിലെ 18-ാം വാർഡിൽ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ ചക്കുവള്ളിയിൽ നടന്ന കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസിൽ പരാതി നൽകിയ ആളോട് 12,18,099 ലക്ഷം രൂപ അടച്ചാൽ മാറ്റാമെന്ന് കെഎസ്ഇബി.മൈനാഗപ്പള്ളി കടപ്പാ ചക്കാലകിഴക്കതിൽ അലാവുദ്ദീനാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്ക് ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്.മൈനാഗപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ട് ട്രാൻസ്ഫോർമറിൽ നിന്നും തടത്തിൽമുത്ത് ട്രാൻസ്ഫോർമറിലേക്ക് 11 കെ.വി ലൈൻ ഷോർട്ട് കട്ടായി വീടുകളുടെ മുകളിലൂടെ പോകുന്നതിനാൽ തീപിടുത്തവും പൊട്ടിത്തെറിയും പതിവാണെന്നും ലൈൻ മാറ്റി സ്ഥാപിക്കാൻ പല തവണ കെഎസ്ഇബിക്കും എംഎൽഎ യ്ക്കും നൽകിയിട്ടും നടപടിയില്ലെന്ന് അലാവുദ്ദീൻ നവകേരള സദസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഏത് സമയവും അപകട ഭീഷണി നിലനിൽക്കുന്നതിനാൽ പലരും വീടും പുരയിടവും ഉപേക്ഷിച്ച് പോകുകയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.ഇതിന് പരിഹാരമെന്ന നിലയിൽ നൽകിയ മറുപടിയിൽ കെഎസ്ഇബി ലിമിറ്റഡിന്റെ അംഗീകാരം ലഭിച്ച വർക്കുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും അലാവുദ്ദീൻ നൽകിയ പരാതിക്ക് പരിഹാരം കാണാൻ 12 ലക്ഷത്തിൽ അധികം ചിലവ് വരുമെന്നും തുക അടയ്ക്കുന്ന മുറയ്ക്ക് പരിഹാരം കാണാമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിരിക്കുന്നത്

Advertisement