ശാസ്താംകോട്ട : കേരളത്തിലെ കോളേജ് അധ്യാപകരെ സംസ്ഥാന സർക്കാർ വഞ്ചിക്കുന്നതായും
നിലവിൽ ഏറ്റവും അവഗണന നേരിടുന്ന സർക്കാർ ശമ്പളം വാങ്ങുന്ന വിഭാഗം കോളേജ് അധ്യാപകരാണെന്നും കേരള പ്രൈവറ്റ് കോളേജ് ടീച്ചഴ്സ് അസോസിയേഷൻ (കെപിസിറ്റിഎ) സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ അഭിപ്രായപ്പെട്ടു.കേന്ദ്ര നിരക്ക് എന്ന് പറഞ്ഞ് സംസ്ഥാന ജീവനക്കാർക്ക് നൽകിയ ഡി.എ പോലും തടഞ്ഞുവച്ചുവെന്നും 2016 മുതൽ 19 വരെയുള്ള മൂന്നുവർഷത്തെ കുടിശ്ശികയായ 1500 കോടി രൂപ നൽകാതിരുന്നിട്ട് അത് നൽകിയത് വഴിയാണ് സാമ്പത്തിക പ്രതിസന്ധി എന്ന വാസ്തവ വിരുദ്ധമായ കാര്യം പ്രചരിപ്പിക്കുന്ന സർക്കാർ കേരളത്തിലെ കോളേജ് അധ്യാപകരെ പരിഹസിക്കുകയാണ്.കെപിസിറ്റിഎ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഡോ.അജേഷ് എസ്.ആർ അധ്യക്ഷത വഹിച്ചു.ഡോ.സിബി.സി.ബാബു,
ഡോ.ബൈജു.പി.ജോസ്,
ഡോ.ഗീത.ആർ.നായർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ:ഡോ.മനു.വി (പ്രസിഡന്റ്),ഡോ.സിജി റെയ്ചെൽ ജോർജ് (വൈസ് പ്രസിഡന്റ്),ഡോ.സുബിൻരാജ് എസ്.എസ്(സെക്രട്ടറി),
ഡോ.ദേവു.വി.എസ് (ട്രഷറർ)