മാമ്പറ ശ്രേഷ്ഠ സേവാ പുരസ്കാരം മധു ഓമല്ലൂരിന്

Advertisement

കരുനാഗപ്പള്ളി. മരുതൂർ കുളങ്ങര ശ്രീ മഹാദേവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നൽകിവരുന്ന 2024ലെ മാമ്പറ ശ്രേഷ്ഠ സേവ പുരസ്കാരം പ്രമുഖ കവിയും നിരൂപകനും കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ മധു ഓമല്ലൂരിലെ നൽകും. 10001 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 13ന് മരുതൂർ കുളങ്ങര ക്ഷേത്ര സന്നിധിയിൽ വച്ച് കെഎംഎംഎൽ മാനേജിങ് ഡയറക്ടർ ആയിരുന്ന ജെ ചന്ദ്രബോസ് നൽകും. ഇതിനോട് അനുബന്ധിച്ച് ചേരുന്ന സാംസ്കാരിക സമ്മേളനം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു,മുഖ്യപ്രഭാഷണം നടത്തുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികളായ സജീവ് മാമ്പറ രാജീവ് മാമ്പറ എന്നിവർ അറിയിച്ചു

Advertisement