കൊട്ടാരക്കര: മതിലിന്റെ ചുവട്ടിൽ മൂത്രമാെഴിച്ചതിന്റെ പേരിൽ മദ്ധ്യവയസ്ക്കന്റെ വാരിയെല്ല് കമ്പി വടിക്കാെണ്ട് അടിച്ചാെടിച്ചു. വെളിനെല്ലൂർ ആറ്റൂർക്കാേണം കുന്നിൽ വീട്ടിൽ രാംദാസ് (65) ആണ് ഗുരുതരപരിക്കേറ്റ് ചികിത്സ തേടിയത്. രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിൽ പാെലീസ് പ്രതികളെ ഇപ്പോഴാണ് പിടികൂടിയത്. വെളിയം ലളിതാമന്ദിരത്തിൽ ചന്തു ( 25 ), ബന്ധുവായ സുനിൽകുമാർ (44) എന്നിവർ ചേർന്നാണ് രാംദാസിനെ ആക്രമിച്ചത്. കല്യാണത്തിന് പങ്കെടുത്ത ശേഷം മടങ്ങി വരുകയായിരുന്ന രാംദാസ് ചന്തുവിന്റെ വീടിന്റെ മുന്നിലെ മതിലിൽ മൂത്രമൊഴിച്ചു. ഇത് ചാേദ്യം ചെയ്തപ്പാേൾ അശ്ളീലം കാട്ടിയെന്ന പേരിൽ ചന്തുവും സുനിൽകുമാറും കമ്പിവടി ഉപയോഗിച്ച് രാംദാസിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് രാംദാംസ് ആശുപത്രിയിൽ ചികിത്സതേടിയ ശേഷം പൂയപ്പള്ളി പാെലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ കൊട്ടാരക്കര കാേടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.