പടിഞ്ഞാറേകല്ലടയിൽ ക്ഷീരഗ്രാമം ഉത്ഘാടനം

Advertisement

പടിഞ്ഞാറേകല്ലട. സംസ്ഥാന ക്ഷീരവികസനവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ക്ഷീരഗ്രാമം പദ്ധതി പടിഞ്ഞാറെകല്ലടയിൽ ഫെബ്രുവരി 11ന് ഉച്ചക്ക് 2മണിക്ക് മൃഗസംരക്ഷണ ക്ഷീരവികസനമന്ത്രി ശ്രീമതി ചിഞ്ചുറാണി ഉത്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തിൽ പശുക്കളെ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവിതരണം ജില്ലാപഞ്ചായത്തു പ്രസിഡന്റ് പി കെ ഗോപനും കാലിത്തീറ്റ സബ്‌സിഡി വിതരണം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. സുന്ദരേശനും നിർവഹിക്കും. ത്രിതല പഞ്ചായത്ത്‌ ഭാരവാഹികൾ, കസീരസംഘം ഭാരവാഹികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ നേരും.ക്ഷീര വികസനഡയറക്ടർ ആസിഫ് കെ യുസഫ് IAS ക്ഷീരവികസന വകുപ്പിന്റെ പദ്ധതികൾ വിതരണംചെയ്യും
ചെയ്യുംജില്ലാ ഡെപ്യൂട്ടി ഡയറക്ടർ മഹേഷ്‌ നാരായണൻ പദ്ധതി വിശദീകരണം നടത്തും. പഞ്ചായത്ത്‌ പ്രഡിഡൻഡ് ഡോ. സി. ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി കെ. സീമ നന്ദിയും പറയും

Advertisement