കൊല്ലം: ബുധനാഴ്ച മുതല്‍ കിളിമാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കിളിമാനൂര്‍-പത്തനാപുരം ചെയില്‍ സര്‍വീസ് ആരംഭിക്കും. രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക.
കിളിമാനൂര്‍ വാളകം ചിരട്ടക്കോണം വെട്ടിക്കവല ചെങ്ങമനാട് കുന്നിക്കോട് ആവണീശ്വരം വഴി പത്തനാപുരത്തേക്കും തിരികെയും ആണ് സര്‍വീസ് നടത്തുക. രണ്ടു ഭാഗത്തേയ്ക്കുമായി ഒരു ദിവസം 12 സര്‍വീസ് നടത്തുന്ന നിലയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 6.10ന് ആദ്യ ബസും, 6.50 രണ്ടാമത്തെ ബസും കിളിമാനൂരില്‍ നിന്നും പുറപ്പെട്ടുന്ന നിലയിലാണ് ഇപ്പോള്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ വലിയൊരു വിഭാഗത്തിന് യാത്രാക്ലേശം പരിഹരിക്കാന്‍ ഈ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുമെന്നാണ് അധികൃതരുടെ നിഗമനം.