പടിഞ്ഞാറേകല്ലട . സംസ്ഥാനസർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിക്ക് പടിഞ്ഞാറേകല്ലടയിൽ തുടക്കമായി. മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചുറാണി ഉത്ഘാടനം നിർവഹിച്ചു.100ഓളം കുടുംബങ്ങൾക്ക് ഒന്ന്മുതൽ അഞ്ച്വരെ പശുക്കളെ നൽകുന്നതോടൊപ്പം കാലി തൊഴുത്ത് , കാലിത്തീറ്റ,തീറ്റപുൽകൃഷി തുടങ്ങി ഒട്ടേറെ പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കും. സംസ്ഥാന സർക്കാരിന്റെ 25ലക്ഷവും ഗുണ്ഭോക്തൃവിഹിതം അടക്കം പഞ്ചായത്തിന്റെ 25ലക്ഷവും ഉൾപ്പടെ 50ലക്ഷം രൂപയാണ് ഇതിനായി ഈ വർഷം ചിലവഴിക്കുന്നത്.
ഉത്ഘാടനസമ്മേളനത്തിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷനായി. പശുവിനെ വാങ്ങുന്നതിനുള്ള ധനസഹായം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗോപൻ വിതരണം ചെയ്‌തു. കാലിതീറ്റ സബ്‌സിഡി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശനും വിതരണം ചെയ്തു.
ഡെപ്യൂട്ടി ഡയറക്ടർ മഹേഷ്നാരായണൻ പദ്ധതികൾ വിഷദികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് എൽ സുധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ കെ സുധീർ, ജെ അംബികകുമാരി, ഉഷാലയം ശിവരാജൻ, പഞ്ചായത്ത് അംഗങ്ങൾ,ക്ഷീരസംഘം പ്രഡിഡന്റ്മാർ, ഡയറിവിഭാഗം മേധാവികൾ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കെ സീമ നന്ദിപറഞ്ഞു.