ചാത്തന്നൂര്‍: റബ്ബര്‍ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഒപ്പം താമസിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംത്തിട്ട കിറ്റാര്‍ സ്വദേശി ഷാജിമോന്‍ (50) മരിച്ച കേസിലാണ് കിറ്റാര്‍ മുല്ലശേരിയില്‍ വീട്ടില്‍ സന്തോഷി (53) നെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
9ന് കല്ലുവാതുക്കല്‍ വട്ടകുഴിക്കല്‍ വാടകയ്ക്ക് വീടെടുത്ത് റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തു വരവേ ഇരുവരും മദ്യപിച്ചശേഷം ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ സന്തോഷിന്റെ മര്‍ദ്ദനമേറ്റ് ഷാജിമോന്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റാണ് ഷാജിമോന്‍ മരിച്ചത് എന്ന് തെളിഞ്ഞതോടെ സന്തോഷിനെ പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സന്തോഷ് കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഷാജിമോന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം പത്തനംത്തിട്ടയിലേക്ക് കൊണ്ട് പോയി സംസ്‌കാരം നടത്തി.