ഉപഭോക്തൃ സമ്മേളനവും കോളേജ് കൺസ്യൂമർ ക്ലബ് ഉദ്ഘാടവും

Advertisement

ശാസ്താംകോട്ട – കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൻ കുന്നത്തുർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട ഡി. ബി. കോളജിൽ വച്ച് ഉപഭോക്തൃ സമ്മേളനവും കോളജ് കൺസ്യൂമർ ക്ലബ് ഉദ്ഘാടനവും നടന്നു. കൺസ്യൂമർ കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് എം. മൈതീൻ കുഞ്ഞ് ഐ.പി.എസ് ഉപഭോക്തൃ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് കൺസ്യൂമർ ക്ലബിൻ്റെ ഉദ്ഘാടനം കോളേജ്‌പ്രിൻസിപ്പൽ പ്രൊഫസർ ഡോ. കെ. സി. പ്രകാശ് നിർവഹിച്ചു. കുന്നത്തൂർ താലൂക്ക് കമ്മിറ്റി കഴിഞ്ഞ 25 വർഷമായി സംഘടനയുടെ സംസ്ഥാനപ്രസിഡൻ്റായി സേവനം അനുഷ്ടിക്കുന്ന ‘ എം. മൈതീൻ കുഞ്ഞ് ഐ.പി.എസിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

കൺസ്യൂമർകൗൺസിൽകരുനാഗപ്പള്ളി താലൂക് കമ്മിറ്റിയും താലൂക്ക് പൗരസമിതിയും ചേർന്ന് കൺസ്യൂമർ രംഗത്തെ ദീർ ഘനാളത്തെ സേവനത്തിന് കൺസ്യൂമർ കൗൺസിൽ സംസ്ഥാന ട്രഷറർ എ. ജമാലുദ്ദീൻ കുഞ്ഞിന് കൺസ്യൂമർ എക്സലൻസി അവാർഡ്നൽ കി ആദരിച്ചു, ഡോ. പി ആർ ബിജു, ഡോ. കെ.വിനോദ് കുമാർ എന്നിവരെ പൊന്നാടയണിയിച്ച് ചടങ്ങിൽ വച്ച് ആദരിച്ചു, താലൂക് പ്രസിഡൻ്റ് അഡ്വ തെങ്ങമംശശി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാനജന:സെക്രട്ടറി ഷാജഹാൻ പണിക്കത്ത്, താലൂക്ക് സപ്ലൈ ഓഫീസർ ബി.വേണുഗോപാൽ, ജെ.എം. അസ്ലം, മുനമ്പത്ത് ഷിഹാബ്, കോളജ് യൂണിയൻ ചെയർപേഴ്സൺ കുമാരി മീനാക്ഷി,കെ. വി. രമാനുജൻ തമ്പി, ലത്തീഫ് മാമൂട്, പി. സോമരാജൻ നായർ, പ്രൊഫ. ഡോ. ജനാർദ്ദനൻ പിള്ള, സി.കെ. പൊടിയൻ, പി. രവീന്ദ്രൻ പിള്ള, പറമ്പിൽ സുബൈർ, രാധാകൃഷ്ണ പിള്ള, ഡോ. ശ്രീജിത്ത്, ഡോ. ശ്രീകല, .എ . ആർ. സ്മിത, അരുൺ നോജ് ,വി.കെ. രാജേന്ദ്രൻ വർഗ്ഗീസ് മാത്യൂ കണ്ണാടിയിൽ എന്നിവർ പ്രസംഗിച്ചു. എ . ജമാലുദ്ദീൻ കുഞ്ഞ് സ്വാഗതവുംതൊളിക്കൽ സുനിൽ നന്ദിയും പറഞ്ഞു.