കിഴക്കേ കല്ലട:കോൺഗ്രസ് ഭരിക്കുന്ന കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് ആഫീസിന് മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികൾ ധർണ്ണയും യോഗവും നടത്തി.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് അലോട്ട്മെന്റ് പ്രകാരം സർക്കാർ കൈമാറേണ്ട പ്ലാൻ ഫണ്ടിന്റെ മൂന്നാം ഗഡുവും,മെയിന്റനൻസ് ഗ്രാന്റുകളും നൽകാതിരിക്കുന്നതിലും മുടങ്ങിയ ക്ഷേമ പെൻഷനുകൾ ഉടൻ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു സമരം നടത്തിയത്.മുൻ ഡിസിസി ജനറൽ സെക്രട്ടറി കല്ലട വിജയൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കല്ലട ഫ്രാൻസിസ്,കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത്,ഉമാദേവിയമ്മ, ചന്ദ്രൻ കല്ലട,നകുലരാജൻ, ഗോപലാകൃഷ്ണ പിള്ള,കോശി അലക്സ്,എഡ്വേർഡ് പരിച്ചേരി, പഞ്ചായത്ത് മെമ്പർമാരായ റാണി സുരേഷ്,ഷാജി മുട്ടം,ലാലി.കെ.ജി. വിജയമ്മ,ശ്രീരാഗ് മഠത്തിൽ, ശിവശങ്കരപിള്ള,ജോർജ് കുട്ടി, മോഹൻ കുമാർ,ഓമന കുട്ടൻ,പ്രകാശ്, രാജു എന്നിവർ സംസാരിച്ചു.