ചടയമംഗലം: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചടയമംഗലം കലയം ചൈത്രത്തില്‍ രാജേന്ദ്രന്‍ ആചാരി-രാജമ്മ ദമ്പതികളുടെ മകന്‍ ബിനു (41) ആണ് മരിച്ചത്. പാങ്ങോട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയിരുന്നു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭാര്യയും അമ്മയുമാണ് മൃതദേഹം കണ്ടത്. ആത്മഹത്യാകാരണം വ്യക്തമല്ല. സൗമ്യ സ്വഭാവക്കാരനായ ബിനുവിന്റെ മരണം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഭാര്യ: അഞ്ജലി. ചടയമംഗലം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തയ്യാറാക്കി.