ഓച്ചിറയില്‍ പ്ളസ്ടു വിദ്യാര്‍ഥി ട്രയിന്‍ തട്ടി മരിച്ച നിലയിൽ

Advertisement

കരുനാഗപ്പള്ളി . ചങ്ങൻകുളങ്ങര അഭിരാമത്തിൽ മഹേശ്വറിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് വവ്വാക്കാവ് റെയിൽവേ ഗേറ്റിന് സമീപം മഹേശ്വറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓച്ചിറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മഹേശ്വർ. ഓച്ചിറ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി