കൊല്ലം: മത്സ്യ സമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന അനധികൃത മത്സ്യബന്ധനെതിരെ ഫിഷറീസ് വകുപ്പ് നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ 8 വള്ളങ്ങളും എന്‍ജിനുകളും ലൈറ്റുകളും പിടിച്ചെടുത്തു. ഇതില്‍ ഏഴ് വള്ളങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. പിടിയിലായ വള്ളങ്ങളില്‍ നിന്ന് കെഎംഎഫ്ആര്‍ ആക്ട് പ്രകാരമുള്ള പിഴയീടാക്കും.
പരിശോധനയില്‍ ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, സീ റെസ്‌ക്യൂ സ്‌ക്വാഡ് എന്നിവര്‍ പങ്കെടുത്തു. തീവ്ര പ്രകാശമേറിയ ലൈറ്റ് ഉപയോഗിച്ചും നിരോധിത വലകളുപയോഗിച്ചും അനധികൃത മത്സ്യബന്ധനം നടത്തുന്നതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ലൈസന്‍സോ സ്‌പെഷ്യല്‍ പെര്‍മിറ്റോ ഇല്ലാത്ത ഇതര സംസ്ഥാന യാനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്നും ഫിഷറീസ് അസിസന്റ് ഡയറക്ടര്‍ ഐ.ബി. ജയന്‍ അറിയിച്ചു.