ചാത്തന്നൂര്‍: ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് എക്കോണമിമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാരംകോട് ക്രിസ്തോസ് മാര്‍തോമ പാരിഷ് ഹാളില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് നിര്‍വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. 60 കമ്പനികളും 500 ഉദ്യോഗാര്‍ഥികളും പങ്കെടുത്തു.