തഴവ .പാവുമ്പ പാലത്തിന് സമീപം നിർമ്മിക്കുന്ന 11 .67 ലക്ഷം ലിറ്റർ ഉപരിതല സംഭരണിയുടെയും 2.33 ലക്ഷം ലിറ്റർ സമ്പിന്റെയും 10.90 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കലിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ജലസംഭരണിയുടെ നിർമ്മാണംസി.ആർ.മഹേഷ് എം എൽ എ യുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. ഓച്ചിറ ബ്ലോക്ക് പ്രസിഡണ്ട് ഗീതാകുമാരി, തഴവാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സദാശിവൻ, അംഗം കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു
കുലശേഖരപുരം -സംഘപ്പുരമുക്ക് മഹാരാഷ്ട്ര കോളനിക്ക് സമീപം നിർമ്മിക്കുന്ന 17.30 ലക്ഷം ലിറ്റർ ഉപരിതല സംഭരണിയുടെയും 3.46 ലക്ഷം ലിറ്റർ ഭൂഗർഭ ജലസംഭരണിയുടെയും 6 25 കിലോമീറ്റർ പൈപ്പ് ലൈനിന്റെയും നിർമ്മാണവും ആരംഭിച്ചു. ഈ ജലസംഭരണിയുടെ നിർമ്മാണവും എംഎൽഎയുടെ സാന്നിധ്യത്തിൽആരംഭിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, അംഗം ഇർഷാദ് ബഷീർ എന്നിവർ പങ്കെടുത്തു
കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന ശുദ്ധജലക്ഷാമം നേരിടുന്ന പഞ്ചായത്തുകളാണ് തൊടിയൂർ,തഴവ,കുലശേഖരപുരം.
കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂർ തഴവ പഞ്ചായത്തുകൾ ശൂരനാട് വടക്ക് പഞ്ചായത്തിൻ്റെ ഭൂപ്രകൃതിയാണ്. തൊടിയൂരിൽ 21.60 ചതുരശ്ര അടിയിലായി 14797 വീടുകളും, 47607 ജനങ്ങളുമുണ്ട്. കല്ലേലിഭാഗം,പാട്ടുപുരയ്ക്കൽ,ഡ്രൈവർ മൂക്ക്, വട്ടത്തറ, മാലുമേൽ എന്നിവിടങ്ങളിലായി ആറു കുഴൽ കിണറുകൾതൊടിയൂർ സ്ഥിതി ചെയ്യുന്നു. ഇതിൽ നിന്നുമുള്ള ജലമാണ് തൊടിയൂരിന്റെ ആശ്രയം.
23.58 ചതുരശ്ര അടിയിൽ 13913 വീടുകളും, 40571 ജനസംഖ്യയും തഴവ പഞ്ചായത്തിൽ ഉണ്ട്. പഞ്ചായത്ത് ഓഫീസ്, മണപ്പള്ളി, പാലമൂട്, അഴകിയകാവ്, ആലുംമൂട്, പറങ്കിമാംവിള എന്നിവിടങ്ങളിലുള്ള കുഴൽകിണർ ജലമാണ് തഴവയുടെ ആശ്രയം.
താലൂക്കിലെ തിരദേശ പഞ്ചായത്താണ് കുലശേഖരപുരം 16.50 ചതുരശ്ര അടിയിൽ 49157 പേർ 15479 വീടുകളിലായി അധിവസിക്കുന്ന പഞ്ചായത്താണ് കുലശേഖരപുരം. അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ്. ഗാർഹിക കിണറുകളിലെ ഉപ്പിന്റെ അംശം കിണർ ജലത്തെ ഉപയോഗയോഗ്യമല്ലാതാക്കുന്നുണ്ട്. റൂറൽ കുടിവെള്ള പദ്ധതിയിലൂടെ നാല് കുഴൽ കിണറുകൾ വഴിയാണ് ജലം നൽകുന്നത്.
കരുനാഗപ്പള്ളി, കുന്നത്തൂർ സംയോജിത കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി തഴവ, കുലശേഖരപുരം , തൊടിയൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
ഈ പഞ്ചായത്തുകളിലേക്കുള്ള FHTC-യുടെയും വിതരണ ശ്രൃഖലയുടെയും വർക്കുകൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുവരുന്നു പദ്ധതിയുടെ നടത്തിപ്പിനായി നബാർഡിൽ 65.50 കോടി രൂപയുടെയും ജലജീവൻ മിഷനിൽ 415.57 കോടി രൂപ ഉൾപ്പെടെ 481.07 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത് .31.12 .2024-ൽ പദ്ധതി പൂർത്തീകരിക്കാൻ ആണ് വിഭാവനം ചെയ്യുന്നത്.
തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ്. സദാശിവന്‍ , പഞ്ചായത്ത് മെമ്പര്‍ കൃഷ്ണകുമാര്‍, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി മോള്‍, പഞ്ചായത്ത് മെമ്പര്‍ ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.