പ്രാദേശിക സർക്കാരുകളെയും പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തേയും സർക്കാർഅട്ടിമറിക്കുന്നു കെ സി രാജൻ

Advertisement

ശാസ്താം കോട്ട: കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ പ്രദേശിക സർക്കാരുകളേയും പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളേയുംഅട്ടിമറിക്കുക യാണന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ആരോപിച്ചു. ബജറ്റ്അലോട്ട്മെന്റ് പ്രകാരംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറേണ്ട പ്ലാൻ ഫണ്ടിന്റെ മൂന്നാം ഗഡുവും മെയിന്റൻ സ് ഗ്രാന്റും നാളിത് വരേയും നൽകിയിട്ടില്ല. ഒന്നും രണ്ടും ഗഡുക്കൾ അനുവദിച്ചെങ്കിലുംഇതുമായി ബന്ധപ്പെട്ട ബില്ലുകൾ മാറി നൽകാതെ ട്രഷറികളിൽ പിടിച്ച് വെച്ചിരിക്കുകയാണ്. സിസംബറിൽ നൽകേണ്ട മൂന്നാം ഗഡു ഫെബ്രുവരി 5 ന് അടുത്ത വർഷത്തെ ബജറ്റ് അവതരിപ്പിച്ച ഘട്ടത്തിൽ പോലും നൽകിയിട്ടില്ലന്ന് മാത്രമല്ല ഇത് സംബന്ധിച്ച് ഒരു പരാമർശം പോലും ധനമന്ത്രിബജറ്റ് പ്രസംഗത്തിൽ സൂചിപ്പിക്കുകപോലും ചെയ്തില്ലന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അലോട്ട്മെന്റ് പ്രകാരം സർക്കാർകൈമാറേണ്ട മൂന്നാംഗഡു പ്ലാൻ ഫണ്ടും മെയിന്റൻ സ് ഗ്രാന്റും നൽകാത്തതിലും
6 മാസത്തെക്ഷേമ പെൻഷനുകൾ കുടിശികയാക്കിയതിൽ പ്രതിഷേധിച്ചും കോൺഗ്രസ്സ് ജനപ്രതിനിധികളും നേതാക്കളും സംസ്ഥാ വ്യാപകമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തിയ സമരത്തിന്റെ ഭാഗമായി ശാസ്താംകോട്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പഞ്ചായത്താഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി.രാജൻ. പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് എം.വൈ. നിസാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, മുൻ ബ്ലോക്ക് പ്രസിസന്റ് തുണ്ടിൽ നൗഷാദ്, കിഴക്ക് മണ്ഡലം പ്രസിഡന്റ് ഗോപൻ പെരുവേലിക്കര, ദിനേശ് ബാബു, ഐ.ഷാനവാസ്, എൻ.സോമൻ പിള്ള , ആർ. അരവിന്ദാക്ഷൻ പിള്ള , സൈറസ് പോൾ, റഷീദ് ശാസ്താംകോട്ട,റിയാസ് പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഓമന കുട്ടൻ ഉണ്ണിത്താൻ വിള, സുഹൈൽ അൻസാരി, എസ്.ബീന കുമാരി , ബിജു അഭിലാഷാദി , ലോജു ലോറൻസ് , റോയി മുതുപിലാക്കാട്, ബിനോയ് കരിന്തോട്ടുവ, സ്റ്റാലിൻ ആഞ്ഞിലിമൂട് , ജോൺസൻ , ഹരികുന്നുംപുറം,വത്സല കുമാരി , എസ്.എ.നിസാർ തുടങ്ങിയവർ നേതൃത്വം നൽകി

Advertisement