കൊട്ടിയം : ദേശീയ പാതയിൽ കൊട്ടിയത്തിന് സമീപം ബൈക്കിൽ വന്ന എഞ്ചിനീയറിംഗ് വിദ്യാർഥി ലോറി കയറി മരിച്ചു. ഇത്തിക്കര ആനന്ദവിലാസത്തിൽ നിലമ്പൂർ താലൂക്ക് ഹെഡ് സർവ്വേയർ അബ്ദുൽ ജലീലിൻ്റെ മകനും കരുവേലിൽ ടി.കെ.എം.ഐ.ടി.എഞ്ചിനിയറിംഗ് കോളേജിലെ നാലാം വർഷ സിവിൽ വിദ്യാർഥിയുമായ സാജിദ് (20) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ സിത്താര ജംങ്ഷനിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കൊട്ടിയത്ത് ഇറക്കിയ ശേഷം മടങ്ങുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. സാജിദിൻ്റെ ബൈക്ക് മുൻപിൽ പോയ വാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപെട്ടെങ്കിലും വലിയ പരിക്കില്ലാതെ റോഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോറിയുടെ ചക്രത്തിനടിയിൽ കുടുങ്ങി പോയ സാജിദിനെ നാട്ടുകാർ ചേർന്ന് അടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഏറെ കഴിയും മുൻപെ മരിച്ചു. മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി. അമ്മ. ഷെഹീന. സഹോദരങ്ങൾ.ഫാത്തിമ, അഫ്സൽ.കൊട്ടിയം പോലീസ് കേസെടുത്തു.മൃതദേഹം വെള്ളിയാഴ്ച 11.30ന് കൊട്ടിയം കൊട്ടുംപുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.