ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം ശനിയാഴ്ച കൊടിയേറും

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം ശനിയാഴ്ച തൃകൊടിയേറും.26 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 2ന് മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവർ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വൈകിട്ട് ശാസ്താംകോട്ട തൃപ്പാദത്തിൽ എത്തിച്ചേരും.തുടർന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിക്കുന്ന തിരുവാഭരണ പേടകം ക്ഷേത്രം മേൽശാന്തി ഏറ്റുവാങ്ങി ഭഗവാനെ അണിയിക്കും.6.45 ന് തിരുവാതിര, 7നും 8നും മധ്യേ തൃക്കൊടിയേറ്റ്.തന്ത്രി രമേശ് കുമാർ ഭട്ടതിരി മേൽശാന്തി ഹരികൃഷ്ണൻ നമ്പുതിരി എന്നിവർ കാർമികത്വം വഹിക്കും.തുടർന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 7.30 ന് പ്രസാദമൂട്ട്, 7.45 ന് ആനയൂട്ട്. 8 മുതൽ നൃത്ത സന്ധ്യ.

18 ന് രാവിലെ 8.30 ന് വാനരയൂട്ട് മീനൂട്ട്, 11 ന് സമൂഹസദ്യ, രാത്രി 7 ന് നൃത്ത നിലാവ്, 9 ന് ഗാനമേള. 19 ന് വൈകിട്ട് 6.45 ന് തിരുവാതിര, 7 ന് ആദ്ധ്യാത്മിക പ്രഭാഷണം, 9 ന് നാടകം. 20 ന്
വൈകിട്ട് 6 ന് സാംസ്ക്കാരിക സമ്മേളനം , 9ന് നാടകം. 21 ന് രാത്രി 7 ന് സംഗീത സദസ് , 9 ന് നാടകം.
22 ന് രാവിലെ 11 ന് സമൂഹസദ്യ, വൈകിട്ട് 7 ന് കലാസന്ധ്യ, 9 ന് നാടൻ പാട്ട്. 23 ന് രാത്രി 7 ന് ഗാനമേള , 8 ന് കഥകളി.24 ന് രാവിലെ 9 ന് ഓട്ടൻതുള്ളൽ,11ന് സമൂഹസദ്യ, 11.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30 ന് സംഗീത അരങ്ങേറ്റം, 7 ന് ആദ്ധ്യാത്മിക പ്രഭാഷണം, 9 ന് ഗാനമേള. 25 ന് രാവിലെ 11.30 ന് സമൂഹസദ്യ , രാത്രി 7.30 ന് ഗാനമേള 10.30 ന് പള്ളിവേട്ട എഴുന്നള്ളത്ത്, കായൽ വിളക്ക് , ചൂട്ടേറ്, 11.45 ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്. തിരു ഉത്സവ ദിവസമായ 26 ന് രാവിലെ 8 ന് തൃക്കൊടിയിറക്ക് ,വൈകിട്ട് 4 ന് കെട്ടുകാഴ്ച്ച, 6 ന് ആറാട്ടെഴുന്നള്ളിപ്പ്, 7 ന് തൃപ്പാദത്തിൽ സേവ , രാത്രി 9ന് സംഗീത സദസ് ,11 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്.

Advertisement