കരുനാഗപ്പള്ളി പാവുമ്പയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളില്‍ ഭാര്യ മരിച്ചു

Advertisement

കരുനാഗപ്പള്ളി: ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളില്‍ വീട്ടമ്മ മരിച്ചു. ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പാവുമ്പ, തെക്ക് കളീക്കല്‍ തെക്കതില്‍ വിജയഭവനം (കൊപ്‌ളേത്ത്) ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ഉണ്ണികൃഷ്ണന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മകളുടെ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ബിന്ദുവിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Advertisement