കരുനാഗപ്പള്ളി . മധ്യതിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ സംഘാടകനും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എൻ ശ്രീധരൻ്റെ 39-ാം അനുസ്മരണം കരുനാഗപ്പള്ളിയിൽ വിവിധ പരിപാടികളോടെ നടന്നു. സിപിഐ എം നേതൃത്വത്തിൽ രാവിലെ കരുനാഗപ്പള്ളിയിലെ വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തി. വൈകിട്ട് കരുനാഗപ്പള്ളി വെസ്റ്റിലെ കോഴിക്കോട്, ചാലയ്യം ആഡിറ്റോറിയത്തിൽ ചേർന്ന അസ്മരണ സമ്മേളനം അഡ്വ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻഎസിൻ്റെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെൻ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഏരിയാ സെക്രട്ടറി പി കെ ജയപ്രകാശ് അധ്യക്ഷനായി.പി പുഷ്പാംഗദൻ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി രാധാമണി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ വസന്തൻ, പി കെ ബാലചന്ദ്രൻ, കെ എസ് ഷറഫുദ്ദീൻ മുസലിയാർ, ജി രാജദാസ്, ബി സജീവൻ, വി ദിവാകരൻ, ജെ ഹരിലാൽ, എം സുരേഷ്കുമാർ, ബി ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.