കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സ്സൈസ് ഇൻസ്പെക്ടർ (gr ) പി എ അജയകുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പാവുമ്പ വില്ലേജിൽ പാവുമ്പ തെക്കു മുറി ഭാഗത്ത് നടത്തിയ പരിശോധനയിൽ പള്ളിക്കലാറിൻ്റെ തീരത്ത് വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ച 350 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.. വെള്ള കെട്ടിൽ 10 കന്നാസുകളിലായി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു. സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സാജൻ, ജിനു തങ്കച്ചൻ ,ചാൾസ് എച്ച് , അജയഘോഷ്, രജിത് കെ പിള്ള എന്നിവർ പങ്കെടുത്തു.