ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്‌കൂളിൽ ഭക്ഷണ വൈവിധ്യത്തിന്റെ ഉല്‍സവമായി ഫുഡ് ഫെസ്‌റ്റ് സംഘടിപ്പിച്ചു. സ്‌കൂളിലെ കെ. ജി. മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഒരുപോലെ ഭാഗമായ ഫുഡ് ഫെസ്‌റ്റിൽ ഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ സ്വയം കണ്ടെത്തുകയും അധ്യാപകരുടെയും മറ്റും സഹായത്തോടെ കുട്ടികൾ തന്നെ പാചകം ചെയ്യുകയും അത് തങ്ങളുടെ കൂട്ടുകാർക്കും രക്ഷാകർത്താക്കൾക്കുമായി വിളമ്പുകയും ചെയ്തുകൊണ്ട് ആഘോഷമാക്കിയപ്പോൾ ഏവരുടെയും മനം നിറഞ്ഞു.
ഫ്രെഡ് റൈസ്, ചപ്പാത്തി, പൊറോട്ട, ചിക്കൻ, ബീഫ്, വെജിറ്റബിൾ കറികളുടെ വിവിധ രൂപങ്ങൾ, പലതരം ജ്യൂസുകൾ, ചട്ടിച്ചോറ്, പുഴുക്ക്, പായസം, ഫ്രൂട്ട് സലാഡ്, എന്നിങ്ങനെ വിവിധങ്ങളായ ആഹാരരൂപങ്ങൾ പ്രേത്യേകം സ്‌റ്റാളുകൾ ഒരുക്കി കുട്ടികൾ സ്വയംനിർമ്മിക്കുകയും പകർന്നു നൽകുകയും ചെയ്‌തപ്പോൾ ഭക്ഷണ സംസ്കാരത്തിന്റെ ഒരു പുതിയ പാഠമായി ഫെസ്‌റ്റ് മാറി.അതോടൊപ്പം പോഷക സമൃദ്ധമായ ആഹാരങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ആഹാരത്തിലുൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ വളർത്തുന്നതിനും ഫുഡ് ഫെസ്‌റ്റിലൂടെ സാധിച്ചു.
ഫുഡ് ഫെസ്‌റ്റിൻ്റെ മുഴുവൻ തുകയും സ്‌കൂളിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത് എന്ന് കുട്ടികൾ മനസ്സിലാക്കുന്നതിലൂടെ നാം നമ്മുടെ സമൂഹത്തെ കൂടി ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ മനസ്സിലാക്കാനും ഫെസ്‌റ്റിന് കഴിഞ്ഞു ഭക്ഷണം ഒരു ആഡംബരം മാത്രമായി മാറുന്ന പുതിയ തലമുറയ്ക്കിടയിൽ പാഴാക്കാതെ ആവശ്യത്തിന് മാത്രം ഭക്ഷണം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ട് ബ്രൂക്ക് ഡയറക്‌ടർ റവ. ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ ഫെസ്‌റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെൻ്റ്,സെക്രട്ടറി ജോജി റ്റി കോശി കോർഡിനേറ്ററായ കൊച്ചുമോൾ കെ സാമുവൽ എന്നിവർ ഫെസ്‌റ്റിന് നേതൃത്വം നൽകി