ഓരോ യുവാവും സാമൂഹിക പ്രവർത്തകനാകേണ്ട കാലഘട്ടത്തിൽ കൂടിയാണ് നമ്മൾ കടന്നു പോകുന്നത് സി ആർ മഹേഷ്‌ എം എൽ എ

Advertisement

കരുനാഗപ്പള്ളി. കൊല്ലം ഭദ്രാസനത്തിലെ തേവലക്കര ഗ്രൂപ്പ് സമ്മേളനം തഴവ സെൻതോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് നടന്നു . യുവജനപ്രസ്ഥാനം കൊല്ലം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. മാത്യു. റ്റി. തോമസ് അധ്യക്ഷത വഹിച്ചു.

പുതിയ കാലഘട്ടത്തിന്റെ മാറ്റത്തിൽ മനുഷ്യർ അവരവരിലേക്ക് മാത്രം ഒതുങ്ങുന്ന ഒരു സാമൂഹ്യ സാഹചര്യം വരുമ്പോൾ ഓരോ യുവാവും സാമൂഹ്യപ്രവർത്തകൻ ആകണമെന്ന് കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷ്‌ പറഞ്ഞു. പുതിയ തലമുറയെ സാമൂഹിക പ്രവർത്തനത്തിലേക്ക് ആകർഷിപ്പിക്കേണ്ടത് അനിവാര്യതയാണ്, പൊതുപ്രവർത്തനം എന്നുള്ളത് നമ്മുടെ ചുറ്റുമുള്ള ഓരോ സഹജീവിയെയും നമ്മളിലേക്ക് ചേർത്ത് നിർത്താനുള്ള ഉപാധിയാണ്. രാഷ്ട്രീയ -സാമൂഹിക- സാമുദായിക സംഘടനകളിൽ ഏതിൽ കൂടിയാണെങ്കിലും അത്തരമൊരു സാമൂഹ്യ പ്രവർത്തന ബോധം വളർന്നു വരണമെന്നും മഹേഷ് പറഞ്ഞു.
കൊല്ലം മെത്രാസനം യുവജനപ്രസ്ഥാനം തേവലക്കര ഗ്രൂപ്പ് സമ്മേളനവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം ഭദ്രാസനത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച ഫാദർ ഇ. പി വർഗീസ് ഇടവനയെയും,
കലാ-കായികരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച യുവതി- യുവാക്കളെ ആദരിക്കുകയും ചെയ്യ്തു.

തുടർന്ന് ജി. ഉത്തര കുട്ടൻ സബ് ഇൻസ്പെക്ടർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി .
തേവലക്കര ഗ്രൂപ്പിൽ നിന്നും ഭദ്രാസന കമ്മറ്റി അംഗമായി സന്തോഷ് തോമസിനെ തിരഞ്ഞെടുക്കപ്പെട്ടു. യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി റവ. ഫാ മാത്യു പി ജോർജ്,റവ. ഫാ ഇ പി വർഗീസ് ഇടവന,റവ. ഫാ ജോയിക്കുട്ടി വർഗീസ്,റവ. ഫാ മാത്യു അലക്സ്,റവ. ഫാ അലക്സ് ജേക്കബ്, ജോസി ജോൺ, ബിജു തങ്കച്ചൻ, സാജൻ വർഗീസ്, റോബിൻ ബാബു, ജെയിസൺ ജെയിംസ് തഴവ , ഫിലിപ്പ് റ്റി ജെ, ജോബിൻ ബാബു എന്നിവർ പങ്കെടുത്തു.
തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക വികാരി റവ.ഫാ. ജോൺ സ്ലീബാ സ്വാഗതം പറയുകയും ചെയ്തു

Advertisement