ശൂരനാട് തെക്ക്. ഓണാട്ടുകരയില്‍ പ്രസിദ്ധമായ കുമരംചിറ ഉല്‍സവം ഇന്ന്. പതിനാലുകരകള്ക്ക് അധിപതിയായ കുമരംചിറ തമ്പുരാട്ടിയുടെ ഉല്‍സവത്തിന് ജനലക്ഷങ്ങളാണ് എത്തുക. മാസങ്ങള്‍തന്നെ നീണ്ട പറക്കെഴുന്നള്ളത്ത് താലപ്പൊലി എന്നിവയ്ക്കുശേ ഷമാണ് പത്തുദിവസത്തെ ഉല്‍സവം. ജില്ലയിലെ പ്രമുഖ കെട്ടുകാഴ്ചകളിലൊന്നായ ഇവിടെ നൂറുകണക്കിന് കാഴ്ചഉരുപ്പടികളാണ് എത്തുക. വാദ്യമേളങ്ങളും കാലാരൂപങ്ങളും ഉല്‍സവത്തിന് കൊഴുപ്പേകും. രാത്രിഉറക്കിളച്ച് ദേവി പുലര്‍ച്ചെ കെട്ടുകാഴ്ചകണ്ട് മടങ്ങുംവരെയാണ് ഉല്‍സവം.