കൊട്ടാരക്കര റെയിൽവേ സ്റ്റേഷനെ അടുത്ത സാമ്പത്തിക വർഷത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മധുര ഡിവിഷണൽ റെയിൽവേ മാനേജർ ശരത് ശ്രീവാസ്തവ അറിയിച്ചു. 5 കോടി രൂപയോളം ചിലവഴിച്ചു കൊട്ടാരക്കര റെയിൽവേ സ്റ്റേഷനെ ഉയർന്ന നിലവാരത്തിലേക്കു കൊണ്ട് വരാൻ ആവിശ്യമായ പദ്ധതികൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഡി ആ ർ എം അറിയിച്ചു കൊടിക്കുന്നിൽ സുരേഷ് എം പിയോടൊപ്പം മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽപ്പെട്ട ആവണീശ്വരം, കുര ,കൊട്ടാരക്കര , എഴുകോൺ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചു സ്റ്റേഷനുകളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും പുരോഗതീയും വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഡി ആർ എം ഈ ഉറപ്പു നൽകിയത്
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ മൂന്നാമതൊരു ട്രാക്ക് കൂടി നിർമ്മിക്കുന്ന കാര്യം പരിഗണിക്കും ഒന്നാം പ്ലാറ്റഫോമിലെ മേൽക്കൂരയുടെ പണി വേഗത്തിൽ പൂർത്തിയാക്കി മഴയത്തു യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടു ഒഴിവാക്കാൻ ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു . യാത്രക്കാരുടെ വിശ്രമം മുറികളും .ടോയിലറ്റുകളും 24 മണിക്കൂർ പ്രവർത്തിക്കാൻ നിർദേശം നൽകുകയും ചെയ്തു
ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ താഴെ നിന്നും പടികയറി പ്ലാറ്റഫോമിൽ വരൻ ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്കു വേണ്ടി ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തും ,സ്റ്റേഷന്റെ മുൻ വശം ഇൻറ്റർ ലോക്ക് പാകി പാർക്കിങ്ങിനുള്ള സൗകര്യം മെച്ചപ്പെടുത്തും, 18 മുതൽ 20 വരെ കോച്ചുകളുള്ള ട്രെയിൻ നിൽക്കത്തക്ക വിധം പ്ലാറ്റഫോമിന് നീളം കൂട്ടും , ഒന്നാം പ്ലാറ്റഫോമിലെ സിമന്റ് ഉപരിതലത്തിനു പകരം ഗ്രാനൈറ് പാകി മനോഹരം ആകും
ആവണീശ്വരം മേൽപ്പാലം പണിയുന്നതിന് നടപടികൾ സംസ്ഥാന സർക്കാരിന്റെ ഏജൻസിയയായ റോഡ് ബ്രിഡ്ജ് ഡവലപ്പ്മെന്റ് കോര്പറേഷന് കേരള ( R B D C K ) ആണ് നിർമ്മാണം നടത്തേണ്ടത് അവർ തയ്യാറാക്കുന്ന ഡി പി ആർ , പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ ലഭിച്ചാലുടൻ ചെന്നൈ ചീഫ് സേഫ്റ്റി എൻജിനീയർ അംഗീകാരത്തിനായി സമർപ്പിക്കും ഈ അംഗീകാരം ലഭിച്ചാലുടൻ സംസ്ഥാന സർക്കാരിന്റെ പൊതുമരാമത്തു വകുപ്പിന് പണി ആരംഭിക്കാവുന്നതാണ് . ആവണീശ്വരം സ്റ്റേഷനിൽ കോവിഡ് കാലത്തു നിർത്തലാക്കിയ പാലരുവി എക്സ്പ്രസ്സ് ട്രെയിനിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കന്ന കാര്യം റെയിൽവേ ബോർഡിൻറെ ശ്രദ്ധയിൽപെടുത്തും സ്റ്റേഷനിലെ പ്ലാറ്റുഫോമുകൾ സന്ദർശിച്ച ഡി ആർ എം യാത്രക്കാരുടെ അഭിപ്രായങ്ങളും പരാതികളൂം കേൾക്കുകയും ചെയ്തു
കുരി റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കാര്യാക്ഷമമാക്കാൻ നടപടി സ്വീകരിക്കും പാലരുവി എക്സ്പ്രസ്സ് ട്രെയിനിന്നും, തിരുവനന്തപുരം പുനലൂർ നാഗർകോവിൽ പാസഞ്ചർ ട്രെയിനിനും അടിയന്തിരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും സ്റ്റേഷന്റെ പരിമിതിയെ കുറിച്ച് ഉള്ള പരാതിയും നിവേദനവും യാത്രക്കാർ ഡി ആർ എം ന്റെ ശ്രദ്ധയിൽ പ്പെടുത്തി .പ്ലാറ്ഫോമിന്റെ നീളം 21 കൊച്ചുള്ള ട്രെയിനുകൾക്കു നിർത്താവുന്ന രീതിയിൽ നീട്ടും ,സ്റ്റേഷൻ വളപ്പിലെ കിണർ ശുദ്ധീകരിക്കാൻ നിർദേശം നൽകി ,ഒന്നാം പ്ലാറ്റഫോമിൽ ഷെൽട്ടർ നിർമ്മിക്കും ബെഞ്ച് കസേരകൾ ആവിശ്യത്തിന് ഉണ്ടോ എന്ന് ഉറപ്പു വരുത്താനും ഡി ആർ എം നിർദേശം നൽകി
എഴുകോൺ റെയിൽവേ സ്റ്റേഷന്റെ സമീപത്തായി ചീരങ്കാവ് ജംഗ്ഷന് സമീപമായി മേൽപ്പാലം നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.ഡി ആർ എംന്റെ സന്ദർശന വേളയിൽ എഴുകോൺ ഇ എസ് ഐ ആശുപതിയിലേക്കു യാത്ര ചെയുന്ന രോഗികൾക്കും മറ്റുമുള്ള ബുദ്ധിമുട്ടുകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആണ് മേൽപ്പാല നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാം ഡി ആർ എം ഉറപ്പു നൽകിയത് .എഴുകോൺ റെയിൽവേ സ്റ്റേഷൻ പരിസരത്തു ക്യാമെറകൾ സ്ഥാപിക്കാൻ റെയിൽവേക്ക് നിർദേശം നൽകി സ്റ്റേഷൻ പരിസരത്തെ കിണർ വൃത്തിയാക്കി സ്റ്റേഷൻ ആവിശ്യത്തിനനല്ല വെള്ളം ഉപയോഗിക്കണം എഴുകോൺ റെയിൽവേ സ്റ്റേഷനെ ഹാൾട്ടിങ് സ്റ്റേഷന് പകരം റണ്ണിങ് സ്റ്റേഷൻ ആയി ഉയർത്തി 21 കോച്ചുകൾ ഉള്ള ട്രെയിനുകൾക്കു നിർ ത്താൻ പറ്റുന്ന രീതിയിൽ പ്ലാറ്റഫോമിന്റെ നീളം കൂട്ടി പ്ലാറ്റഫോമിന്റെ ഉയരക്കുറവ് പരിഹരിക്കുമെന്നും ഡി ർ എം പറഞ്ഞു .പാലരുവി എക്സ്പ്രസ്സ് ട്രെയിനിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം എന്നുള്ള യാത്രക്കാരുടെ ആവിശ്യം പരിഹരിക്കാമെന്നും ഡി ആർ എം ഉറപ്പു നൽകി
ഡി ആർ എംനൊപ്പം സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ ഗണേഷ് ,സീനിയർ ഡിവിഷണൽ എഞ്ചിനീയർ പ്രവീൺ , അസിസ്റ്റന്റ് ഡിവിഷണൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ജോസഫ് , അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ വിജയകുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു