അഷ്ടമുടിക്കായലിലൂടെ ആവേശം തുഴഞ്ഞെത്തി, തൃക്കടവൂര്‍ ഉള്‍സവം കൊടിയിറങ്ങി

Advertisement

കൊല്ലം. തൃക്കടവൂര്‍ മഹാദേവക്ഷേത്രത്തിലെ ഉല്‍സവം നെടുംകുതിര എഴുന്നള്ളത്തോടെ വര്‍ണാഭമായി കൊടിയിറങ്ങി. അത്യപൂര്‍വമായ തേവള്ളിക്കുതിര എഴുന്നള്ളത്ത് ഉള്‍പ്പെടെ കടവൂരിലെ ഉല്‍സവം വേണാടിന് ഏറെ പ്രിയങ്കരമാണ്. അഷ്ടമുടിക്കായലിലൂടെ തേവള്ളിയില്‍ നിന്നും കെട്ടുവള്ളത്തില്‍ വച്ച് നെടുംകുതിരയെ എത്തിക്കുന്ന സാഹസികമായ ആചാരമാണ് ഏറെ കാഴ്ചപ്പൊലിമ നല്‍കുന്നത്. തേവള്ളിക്കുതിര ഇക്കരെ എത്താതെ മറ്റ് കുതിരകള്‍ എളുന്നള്ളത്തിന് ഇറങ്ങില്ല. ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് ദേശീയ പാത 66ലെ ബൈപാസും കൊല്ലം തേനി ദേശീയ പാതയും കടന്നുപോകുന്നത്. ഈ രണ്ട് പാതയും സജീവമായതോടെ ഉല്‍സവാചാരങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് കരക്കാര്‍ നിര്‍വഹിക്കുന്നത്.

ദേശീയ പാത കള്‍ മറികടന്ന് കുതിരപോകേണ്ടത് വലിയ ആയാസമാണ് എടുപ്പുകാര്‍ക്ക് ഉണ്ടാക്കുന്നത്. ദേശീയ പാത 66ലെ ആറുവരിപ്പാത വരുന്നതോടെ ഈ ആചാരം മുറിക്കേണ്ടി വരുമോ എന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവച്ചു. പ്രധാന ദേശീയ പാതകളോട് ചേര്‍ന്ന ഉല്‍സവത്തിന് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യം ഉണ്ടാക്കാമെങ്കിലും അത്തരം നീക്കങ്ങളില്ലെന്നതും ശ്രദ്ധേയമാണ്.തേവള്ളിക്കുതിര അടങ്ങുന്ന നെടുംകുതിര എടുപ്പും ഗജകേസരി ശിവരാജുവിന്റെ സാന്നിധ്യവും കടവൂര്‍ ുള്‍സവത്തെ വേറിട്ടതാക്കുന്നു.