ശാസ്താംകോട്ട : ഭിന്നശേഷി കുട്ടികളുടെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനൊപ്പം വീണ്ടും സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദേശം നൽകുകയും കുട്ടികളെയും രക്ഷകർത്താക്കളെയും അകാരണമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ ഭിന്നശേഷി കമ്മിഷണർ,മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയതായി വൊക്കേഷണൽ ഹയർ സെക്കന്ററി നോൺ വൊക്കേഷണൽ ലെക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഷാജി പാരിപ്പള്ളി,കെ.ഗോപകുമാർ,പി.ടി ശ്രീകുമാർ എന്നിവർ പറഞ്ഞു.മോഡൽ പരീക്ഷ തീരാറായിട്ടും എസ്എസ്എൽസി,ഹയർ സെക്കന്റ്റി പൊതു പരീക്ഷക്ക് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും കോടതി ഉത്തരവ് പ്രകാരം നടപടികൾ ഉണ്ടാകാത്തത് കുട്ടികൾക്ക് പരീക്ഷാ സഹായികളെ ലഭ്യമാക്കുന്നതിലടക്കം പ്രതിസന്ധി ഉണ്ടാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.