കരുനാഗപ്പള്ളി. നവകേരള സദസിൽ പരാതി നൽകിയ തൊഴിലാളികളെ പിരിച്ചുവിട്ട വിഷയം സ്വാഭാവിക നീതിക്കും, തൊഴിൽ നിയമങ്ങൾക്കും എതിരാണ് എന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരൻ ഓര്‍മ്മിപ്പിച്ചു. കേരളാ ഫീഡ്സ് സന്ദർശ്ശിക്കുകയായിരുന്നു . കേരളാഫീഡ്സ് ജനറൽ വർക്കേഴ്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കരാർ പുതിക്കിയിട്ട് 4 വർഷം കഴിഞ്ഞു. ഫാക്ടറിസ് ആക്റ്റ് പ്രകാരമുള്ള ഏൺഡ് – ലീവ്, പിരിഞ്ഞ് പോകുന്ന തൊഴിലാളികൾക്ക്ഗ്രാറ്റുവിറ്റി, റെസ്റ്റ് റൂം എന്നിവ ഫാക്ടറിസ് ആക്റ്റ് പ്രകാരം തൊഴിലാളികളുടെ അവകാശമാണ്. ഒരു മാനേജ്മെൻ്റിയും ഔദാര്യം അല്ലന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങൾ സമയബദ്ധിതമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. തൊഴിലാളികളെ സന്ദർശ്ശിച്ച് നിലവിലെ സ്ഥിതി ഉന്നത അധികാരികളെ മുന്നിൽ സമർപ്പിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.