കുലശേഖരപുരം : വർഷങ്ങളായി താറുമാറായി കിടക്കുന്ന പുതിയ കാവ് ടിബി മുക്ക് – പഞ്ചമിമുക്ക് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലാപഞ്ചായത്തി ന്റെ ഭരണാനുമതി ലഭ്യമായ പുത്തൻ പുരമുക്ക് വരെയുള്ള അരകിലോമീറ്റർഭാഗം നന്നാക്കുന്നതിന് തടസ്സം സൃഷ്ടിച്ച് ജനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്ന ഇടത്ഗ്രാമപഞ്ചായത്തംഗത്തിന്റെനിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗങ്ങളായ യൂസുഫ് കുഞ്ഞ്, ഇർഷാദ് ബഷീർ, ദീപക്, സൗമ്യ, സ്നേഹലത എന്നിവരുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി റോഡ് ഉപരോധിച്ചു. ഭരണാനുമതി ലഭിച്ച ഭാഗംനന്നാക്കിസഞ്ചാരയോഗ്യമാക്കുന്നതിന്ജില്ലാപഞ്ചായത്തധികാരികൾ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കുത്തിയിരുന്ന് റോഡുപരോധിച്ച ഗ്രാമ പഞ്ചായത്തംഗങ്ങളെയുംപ്രദേശവാസികളെയും പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ആദിനാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ എം നൗഷാദ് റോഡ് ഉപരോധം ഉത്ഘാടനം ചെയ്തു. അൽത്താഫ്, പൂക്കുഞ്ഞ്,റഹിയാനത്ത് , കാട്ടിത്തറ താഹ, വേണു കാട്ടും പുറം, ഷുക്കൂർ ,അനീഷ് മുനീർ തുടങ്ങിയവർ സംസാരിച്ചു.