കൊല്ലം ശാസ്താംകോട്ട സ്വദേശി പാലക്കാട് ട്രയിനില്‍നിന്നും വീണ് മരിച്ചു

Advertisement

പാലക്കാട്. കൊല്ലം ശാസ്താംകോട്ട സ്വദേശി പാലക്കാട് ട്രയിനില്‍നിന്നും വീണ് മരിച്ചു. കൊല്ലം ശാസ്താംകോട്ട പട്ടകടവ് കാവിലേഴത്ത് അധ്യാപകന്‍ പരേതനായ ആന്‍റണി മകന്‍ ജോസ് ആന്‍റണി(52)യാണ് മരിച്ചത്. ബിസിനസ് ആവശ്യത്തിന് സുഹൃത്ത് കോട്ടയം സ്വദേശി സുഭാഷുമൊത്ത് ബാംഗ്ളൂരിലേക്ക് പോകുകയായിരുന്നു. ടോയ് ലറ്റില്‍ പോയ ജോസ് തിരികെ വന്നുവെന്ന് കരുതി സുഭാഷ് ഉറങ്ങിയെന്നു പറയുന്നു. പിന്നീട് ഉണര്‍ന്ന് ആളെക്കാണാതെ വിളിച്ചു. പിന്നീട്. പൊലീസിന്‍റെ കോള്‍ എത്തിയപ്പോഴാണ് മരണ വിവരം സുഭാഷ് അറിയുന്നത്. കഴിഞ്ഞ പുലര്‍ച്ചെ മക്കര സ്റ്റേഷന്‍ പരിധിയിലാണ് അപകടം.

Advertisement