പന്ത്രണ്ടു വയസുകാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ കൊല്ലം സ്വദേശിയായ പ്രതിക്ക് 54 വര്‍ഷം കഠിനതടവും 390000 രൂപ പിഴയും ശിക്ഷ. അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം സ്വദേശി സതീഷ് ഉണ്ണിയാണ് ശിക്ഷിക്കപ്പെട്ടത്.
2021 ഒക്ടോബറില്‍ പ്രതി അതിജീവിതയുടെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്‌സോ വകുപ്പും പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്നതിനാല്‍ 20 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി.