മൈനാഗപ്പള്ളി -കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിട്ടും ബന്ധുക്കൾ ആരുമില്ലാത്ത വിജയൻ എന്ന വയോധികനെ മൈനാഗപ്പള്ളി കടപ്പയിലുള്ള സ്നേഹനിലയം അഭയ കേന്ദ്രത്തിൽ എത്തിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ വിജയൻ 40 വർഷത്തിനു മുമ്പ് കൊല്ലം ജില്ലയിൽ എത്തിയതാണ്. അവിവാഹിതനാണ് വിജയൻ ഹോട്ടലുകളിൽ പാചകക്കാരനാ യും നെല്ലിമുക്കിൽ ഒരു സ്ഥാപനത്തിൽ 20 വർഷം സെക്യൂരിറ്റിയായും ജോലി നോക്കിവരികയായിരുന്നു കുരീപ്പുഴയിൽ കാറ്ററിംഗ് സർവീസിന്റെ പാചകക്കാരായ ജോലി ചെയ്യുക സ്ട്രോക്ക് വന്ന് ശരീരം മാസകലം നീര് വരൂ കയും തുടർന്ന് ജില്ലാ ആശുപത്രിയിൽ ഈ മാസം അഞ്ചാം തീയതിയിൽമെഡിക്കൽ ഐ. സി.യൂ.വിൽ അഡ്മിറ്റ് ആവുകയും ചെയ്തു 19 ദിവസം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജില്ലാ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഈ 19 ദിവസം സംരക്ഷണം കൊടുത്തത്. തുടർന്ന് ഡിസ്ചാർജ് ആയിട്ടുംആരും വരാത്തതിനാൽ ജീവകാരുണ്യ പ്രവർത്തകനായശക്തികുളങ്ങര ഗണേഷിനെ ഈ വിവരം ആശുപത്രിയിൽ നിന്ന് അറിയിക്കുകയും. ജില്ലാ ആശുപത്രിയുടെ സഹായത്തോടെ ആശുപത്രിയുടെ ആംബുലൻസിൽ ഗണേഷും ശാസ്താംകോട്ട ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥ മനോജും ആശുപത്രിയിലെ ജീവനക്കാരായ ബിനു,അനീഷ് എന്നിവർ ചേർന്ന് അഗതി മന്ദിരത്തിൽ എത്തിച്ചു അഗതിമന്ദിരം ചെയർമാൻ ഫാദർ മനോജ് എം കോശി വൈദ്യൻ സന്നിഹിതനായിരുന്നു.