കൊയ്ത്തുത്സവം സംഘടിപ്പിച്ചു

Advertisement

മൈനാഗപ്പള്ളി. കൃഷിയിലൂടെ തനതു പൈതൃകങ്ങൾ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ തേവലക്കര സിഎംഎസ് എൽപിഎസ് ആഭിമുഖ്യത്തിൽ ‘അക്കുത്തിക്കുത്താന വരമ്പത്ത് ‘ എന്ന പേരിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു…

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തംഗം ജെ.ബിജികുമാരി ഉത്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് എൻ.നിയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അധ്യാപിക ബെൻസി ആർ.ദീന സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗം രാജി രാമചന്ദ്രൻ, വാർഡ് മെമ്പർ ഷാജി ചിറയ്ക്കുമേൽ, പി ടീ എ വൈസ് പ്രസിഡൻ്റ് വി. വിനീത, മുഹ്സിൻ ആനയടിയിൽ, മോഹൻദാസ് തോമസ്. തുടങ്ങിയവർ സംസാരിച്ചു.