യുവതിയെ ഭീഷണിപ്പെടുത്തി ലോഡ്ജില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍… ഉടുമുണ്ട് വായില്‍ തിരുകി കയറ്റിയെന്നും പരാതി

Advertisement

കൊല്ലം: യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ്
ചെയ്തു. കരുനാഗപ്പള്ളി, തൊടിയൂര്‍ സരിതാ ഭവനില്‍ ശ്യാം സുന്ദര്‍ (26) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. യുവതിയുമായി മുന്‍പരിചയം ഉണ്ടായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം യുവതിയെ ആശ്രാമം ഭാഗത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇയാളുടെ പക്കലുള്ള യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. എതിര്‍പ്പ് വക വയ്ക്കാതെ ക്രൂരമായി മര്‍ദിക്കുകയും ബഹളം വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഉടുമുണ്ട് വായില്‍ തിരുകുകയും ചെയ്തു എന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഡിപിന്‍, ഷബ്‌ന സി.പി.ഓ മാരായ അനു, രാഹുല്‍, ഷൈജു, അനീഷ്, ശ്രീകുമാര്‍
എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.