ചവറയില്‍ താറാവുകളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു

Advertisement

ചവറ: ചവറയില്‍ താറാവുകളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു, ചിറ്റൂര്‍, ഓലംതുരുത്ത് തൊഴിലുറപ്പു തൊഴിലാളിയായ വീട്ടമ്മയുടെ മുപ്പതോളം താറാവുകളെയാണ് തെരുവു നായ്ക്കള്‍ കടിച്ചു കൊന്നത്. ചിറ്റൂര്‍ അജീഷ് ഭവനില്‍ ജ്ഞാനാംബികയുടെ മുട്ടയിടുന്ന താറാവുകളെയാണ് നായ്ക്കള്‍ കൊന്നത്. രാത്രി കാലങ്ങളില്‍ പ്രദേശത്തെ പല റോഡുകളും നായകള്‍ കൈയടക്കുകയാണ്. രാത്രിയില്‍ യാത്ര ചെയ്യുന്ന പലരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായിട്ടുണ്ട്. ഇരുചക്രവാഹനക്കാരുടെ പിറകെ തെരുവുനായ്ക്കള്‍ ഓടിയുണ്ടാകുന്ന അപകടവും പതിവായിട്ടുണ്ട്.