കല്ലട വലിയ പള്ളിയിൽ ഓർമ്മപ്പെരുന്നാളിന്കൊടിയേറി

Advertisement

പടിഞ്ഞാറേ കല്ലട:സെന്റ് മേരിസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മാർ അന്ത്രയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിന് ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമത്രിയോസ് കൊടിയേറ്റി.വികാരി ഫാ.ദാനിയേൽ ജോർജ്ജ്,സഹ വികാരി ഫാ.ജോൺ സാമുവേൽ,ഫാ.ജോസ് എം.ഡാനിയേൽ,ഫാ.ജോഷ്വാ ഗീവർഗ്ഗീസ്,ഫാ.വൈ.തോമസ്, ഫാ.ജോൺ പുത്തൻ വീട്ടിൽ, ഫാ.മാത്യു അലക്സ്,ട്രസ്റ്റി ജോളി രാജു,സെക്രട്ടറി മത്തായി എബ്രഹാം, ജനറൽ കൺവീനർ സജു ലൂക്കോസ് എന്നിവർ പങ്കെടുത്തു.26ന് രാവിലെ 8.30ന് അഖണ്ഡ പ്രാർത്ഥന,12ന് ഉച്ച നമസ്കാരം,6ന് സന്ധ്യാനമസ്കാരം.27ന് രാവിലെ 8:30ന് അഖണ്ഡ പ്രാർത്ഥന,12ന് ഉച്ച നമസ്കാരം,വൈകിട്ട് 6:30 ന് കൺവെൻഷൻ കൊല്ലം മെത്രാസന സെക്രട്ടറി ഫാ.പി.ടി ഷാജൻ ഉദ്ഘാടനം ചെയ്യും.ഫാ.പി.കെ ഗീവർഗീസ് കല്ലുപാറ വചന ശുശ്രൂഷ നയിക്കും
28ന് രാവിലെ 8 30ന് അഖണ്ഡ പ്രാർത്ഥന,12ന് ഉച്ച നമസ്കാരം വൈകിട്ട് 6:45 ന് മെർലിൻ ടി മാത്യു വചന ശുശ്രൂഷ നയിക്കും.29ന് രാവിലെ 8:30ന് അഖണ്ഡ പ്രാർത്ഥന,വൈകിട്ട് 6 45ന് ഫാ.ഗീവർഗീസ് കോശി കറ്റാനം വചന ശുശ്രൂഷ നയിക്കും.മാർച്ച് ഒന്നിന് രാവിലെ 10ന് ധ്യാനം ചവറ സാൻപിയോ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ.ബേർണി വർഗീസ് കപ്പൂച്ചിൻ നയിക്കും.മാർച്ച് രണ്ടിന് 8ന് കുർബാന കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് നയിക്കും.തുടർന്ന് വെച്ചൂട്ട്,വൈകിട്ട് നാലിന് ഭക്തിനിർഭരമായ റാസ പള്ളിയിൽ നിന്നും ആരംഭിച്ച് പള്ളിക്കടവ് – കൽകുരിശ് – കടപുഴ സ്മൃതി മന്ദിരം വരെയും തിരികെ പള്ളിയിലേക്കും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന ആറിന് കൊല്ലം ഭദ്രാസ്നാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് സന്ധ്യാനമസ്കാരം നയിക്കും. മാർച്ച് 3ന് കുർബാന കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് നയിക്കും.വൈകിട്ട് 3 30ന് പദയാത്രയ്ക്ക് സ്വീകരണം വൈകിട്ട് 6 15ന് റാസ പള്ളിയിൽ നിന്നും ആരംഭിച്ച് പള്ളിക്കടവ് -കൽക്കുരിശ് വഴി കടപുഴ പ്രദീപ് മന്ദിരം വരെയും തിരികെ പള്ളിയിലേക്കും.തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന,ശ്ലൈഹീക വാഴ്വ്വ്,കൊടിയിറക്ക്,നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.

Advertisement