കുന്നത്തൂർ താലൂക്ക് യൂണിയനിൽ മന്നത്ത് പത്മനാഭന്റെ ചരമ വാർഷികം ആചരിച്ചു

Advertisement

ശാസ്താംകോട്ട : എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സമുദായാചാര്യൻ
മന്നത്ത് പത്മനാഭന്റെ 54-ാമത് ചരമ വാർഷികം ആചരിച്ചുയൂണിയൻ ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ രാവിലെ 6.30 ന് ആചാര്യന്റെ ഛായാചിത്രത്തിന് മുൻപിൽ യൂണിയൻ പ്രസിഡന്റ്‌ വി.ആർ.കെ ബാബു നിലവിളക്ക് കൊളുത്തി.പുഷ്പാർച്ചന,
ഭക്തിഗാനാലാപനം,ഉപവാസം,സമൂഹപ്രാർത്ഥന,പ്രതിജ്ഞ എന്നിവ നടന്നു.ചടങ്ങിൽ യൂണിയൻ കമ്മിറ്റി അംഗങ്ങൾ,പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ,എൻഎസ്എസ് പ്രതിനിധിസഭ അംഗങ്ങൾ,വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ,എംഎസ്എസ്എസ്
കോർഡിനേറ്റേഴ്‌സ്,സമീപ പ്രദേശത്തെകരയോഗ വനിതാസമാജ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു