നവകേരള വികസനത്തിൻ്റെ ഏടുകൾ, സെമിനാർ സംഘടിപ്പിച്ചു

Advertisement

ശൂരനാട്. ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിജ്ഞാനം വികസനത്തിന് എന്ന വിഷയത്തിൽ നവകേരള വികസനത്തിൻ്റെ ഏടുകൾ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു
മാധ്യമ പ്രവർത്തകൻ ആർ.ഹരിപ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, കൈരളി ഗ്രന്ഥശാല സെക്രട്ടറി ജയചന്ദ്രൻ, ഗ്രന്ഥശാല വനിത വേദി വൈസ് പ്രസിഡൻ്റ് അൻസൽന, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.