കോടതിക്ക് തരാമെന്നുപറഞ്ഞ മിനി സിവില്‍സ്റ്റേഷന്‍ ഭാഗം വിട്ട് കിട്ടുവാൻ അഭിഭാഷകർ കോടതിയിലേക്ക്

Advertisement

ശാസ്താംകോട്ട. .കോടതിക്ക് തരാമെന്നു വാക്കുനല്‍കിയ താലൂക്ക് ഓഫീസ് മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടം വിട്ട് കിട്ടുവാൻ അഭിഭാഷകർ കോടതിയിലേക്ക്.
പണിപൂർത്തിയായി വര്ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിൽ രണ്ട് കോടതിക്കുള്ള സ്ഥലം വിട്ടുതരാമെന്നു രേഖാമൂലം ബാർ അസോസിയേഷന് ഉറപ്പു നൽകിയിരുന്നു. ഈ കത്തുമായി ഓഫീസുകൾ കയറി ഇറങ്ങി മടുത്ത അഭിഭാഷകർ നീതിക്കായി കോടതി കയറുവാൻ ഉള്ള നീക്കത്തിലാണ്. താലൂക്ക് ഓഫീസിന്റെ രണ്ടാം നില പണിപൂർത്തിയാക്കി ഉപയോഗിക്കാതെ കിടന്നിട്ട് നാളേറെയാകുന്നു . എന്നിട്ടും തൊട്ടടുത്തു കിടക്കുന്ന കോടതി പ്രവർത്തിപ്പിക്കുവാൻ സ്ഥാലം വിട്ടുനൽകുവാൻ അധികാരികൾ തയ്യാറല്ല. കോടതി വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നത് അഭിഭാഷകര്‍ക്കും പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ടായിട്ടുണ്ട്.

Advertisement