ശാസ്താംകോട്ട : ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്നു വരുന്ന തിരുഉത്സവം വർണാഭമായ കെട്ടുകാഴ്ച്ചയോടെ ഇന്ന് സമാപിക്കും.രാവിലെ 8ന് തൃക്കൊടിയിറക്ക്,വൈകിട്ട് 4ന് കെട്ടുകാഴ്ച്ച.വിവിധ കരകളിൽ നിന്നായി നൂറുകണക്കിന് കെട്ടുരുപ്പടികൾ കെട്ടുകാഴ്ചയ്ക്ക് പകിട്ടേകും.ഗജവീരന്മാർ,എടുപ്പു കാളകൾ,വണ്ടി കൃതിരകൾ,ഫ്ളോട്ടുകൾ,നാടൻ കലാരൂപങ്ങൾ ഉൾപ്പെടെ അണിനിരക്കും.കെട്ടുകാഴ്ച്ച ആസ്വദിക്കുന്നതിന് വിദേശികൾ ഉൾപ്പെടെ
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ ഒഴുകിയെത്തും.6 ന് ആറാട്ടെഴുന്നള്ളിപ്പ്,7ന് തൃപ്പാദത്തിൽ സേവ,രാത്രി 9ന് സംഗീത സദസ്,11 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത് എന്നിവയോടെ ഉത്സവം സമാപിക്കും.