ജോസ് ആന്‍റണിയുടെ സംസ്കാരം ഇന്ന്

Advertisement

ശാസ്താംകോട്ട . യാത്രക്കിടെ ട്രയിനില്‍ നിന്നും വീണു മരിച്ച പട്ടകടവ് കാവിലേഴത്ത് ജോസ് ആന്‍രണിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പട്ടകടവ് സെന്‍റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ നടക്കും. മൃതദേഹം രണ്ട് മണിയോടെ വീട്ടിലെത്തിക്കും.

സാമൂഹിക മണ്ഡലത്തില്‍ ഏറെ തിളങ്ങിയിരുന്ന ജോസിന്‍റെ മരണം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉള്‍ക്കൊള്ലാനായിട്ടില്ല. ശാസ്താംകോട്ട ഡിബികോളജില്‍ കെഎസ് യു നേതാവ് എന്ന നിലയിലും പട്ടകടവ് ഒഡേസയുടെ കളിക്കാരന്‍ എന്ന നിലയിലും നാട്ടിലെ സാംസ്കാരിക പരിപാടികളിലെ നേതാവ് എന്ന നിലയിലും തിളങ്ങിയ ആളായിരുന്നു ജോസ് ആന്‍റണി. നിരവധി സാധുസഹായ സംരംഭങ്ങളിലും ഭാഗഭാക്കായിരുന്നു. സുഹൃത്തിന് താന്‍തൊഴില്‍ ചെയ്ത ബാംഗ്ളൂരിലെ ഹോട്ടല്‍ ബിസിനസ് മേഖല പരിചയപ്പെടുത്താനുള്ള യാത്രയിലാണ് അപകടമുണ്ടായത്. വലിയ സൗഹൃദ വലയത്തിന് ഉടമയായിരുന്നു ജോസ് ആന്‍റണി.