ഉത്സവസ്ഥലത്ത് ക്ഷേത്ര ഭാരവാഹിക്ക് കുത്തേറ്റു

Advertisement

ചാത്തന്നൂര്‍: മീനാട് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കുതിരയെടുപ്പ് അലങ്കോലമാക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത ക്ഷേത്ര ഭാരവാഹിക്ക് കുത്തേറ്റു. മീനാട് ജോയി നിവാസില്‍ ജോഷ് വിജയനാണ് (47) കുത്തേറ്റത്. നെടും കുതിരയെടുപ്പ് അലങ്കോലമാക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുതിരയെടുപ്പ് കഴിഞ്ഞ് റോഡിലെത്തിയ ജോഷിനെ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.