ശാസ്താംകോട്ട : ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുഉത്സവം വർണാഭമായ കെട്ടുകാഴ്ച്ചയോടെ ഇന്ന് സമാപിച്ചു.രാവിലെ 8ന് തൃക്കൊടിയിറക്കി,വൈകിട്ട് 4ന് കെട്ടുകാഴ്ച്ച.വിവിധ കരകളിൽ നിന്നായി നൂറുകണക്കിന് കെട്ടുരുപ്പടികൾ കെട്ടുകാഴ്ചയ്ക്ക് പകിട്ടേകി.ഗജവീരന്മാർ,എടുപ്പു കാളകൾ,വണ്ടി കൃതിരകൾ,ഫ്ളോട്ടുകൾ,നാടൻ കലാരൂപങ്ങൾ ഉൾപ്പെടെ അണിനിരന്നു.കെട്ടുകാഴ്ച്ച ആസ്വദിക്കുന്നതിന്
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ ഒഴുകിയെത്തി.6 ന് ആറാട്ടെഴുന്നള്ളിപ്പ്,7ന് തൃപ്പാദത്തിൽ സേവ,രാത്രി 9ന് സംഗീത സദസ്,11 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത് എന്നിവയോടെ ഉത്സവം സമാപിച്ചു. അവിദഗ്ദ്ധമായ ട്രാഫിക് പരീഷ്കാരം അകലെ നിന്നും എത്തിയവർക്ക് ഉൽസവ സ്ഥലത്ത് എത്താനായില്ല. വാഹനം പാർക്കിംഗ് കിട്ടാതെ ധാരാളം പേർ മടങ്ങി. 2 വർഷമായി ആഞ്ഞിലി മൂടിനും ഭരണിക്കാവിനു മിടയിൽ കൃത്യമായ ട്രാഫിക് ക്രമീകരണമില്ല. പൊലിസിനെ ധിക്കരിച്ച് ഇടവഴികളിലൂടെ എത്തുന്നവർക്കേ ഉൽസവം കാണാനാകൂ എന്നതാണ സ്ഥിതി’