തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു
തേവലക്കര : പുതിയകാലത്തെ തൊഴിലവസരങ്ങൾക്കനുസൃത മായ പരിശീലനം നൽകുന്ന ഇടങ്ങളായി വിദ്യാലയങ്ങൾ മാറണമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ സാങ്കേതികമായ അറിവ് ഉപയോഗപെടുത്തുന്ന തൊഴിലുകൾ പഠിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സ്കൂളുകളിൽ ഒരുങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി ഗോവിന്ദപിള്ള അധ്യക്ഷത വഹിച്ചു.
മുൻ എം പി കെ സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനതല മേളകളിൽ പങ്കെടുത്ത കുട്ടികളെ ചടങ്ങിൽ ആദരിച്ചു. എം എൽ എമാരായ കോവൂർ കുഞ്ഞുമോൻ, സുജിത് വിജയൻപിള്ള, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ , ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി എം സെയ്ദ്, കൊല്ലം ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, ജില്ല പഞ്ചായത്ത് അംഗം എസ് സോമൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻസർ ഷാഫി, രാജി രാമചന്ദ്രൻ, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലാലി ബാബു, രജനി സുനിൽ, വർഗീസ് തരകൻ, തേവലക്കര ഗ്രാമപഞ്ചായത്ത് അംഗം ബിജി ആന്റണി, കരുനാഗപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. രാമചന്ദ്രൻ പിള്ള, കുന്നത്തൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ റ്റി. മോഹനൻ , സി പി ഐ ( എം ) ചവറ ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ,

കുന്നത്തൂർ ഏരിയ സെക്രട്ടറി റ്റി. ആർ. ശങ്കരപിള്ള, ആർ. എസ്. പി സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കോവൂർ, കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ, ബി ജെ പി പന്മന മണ്ഡലം പ്രസിഡന്റ് അജയകുമാർ, മുസ്ലിം ലീഗ് തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എം ഷിഹാബുദീൻ, ബോയ്സ് ഹൈസ്കൂൾ പി റ്റി എ പ്രസിഡന്റ് ആർ. അരുൺകുമാർ, ഗേൾസ് ഹൈസ്കൂൾ പി റ്റി എ പ്രസിഡന്റ് എ സാബു, ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആർ. അനിൽകുമാർ, ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ് സുജ എന്നിവർ പങ്കെടുത്തു. സ്കൂൾ മാനേജർ ആർ.തുളസീധരൻ പിള്ള സ്വാഗതവും മാനേജിങ് കമ്മിറ്റി അംഗം കെ സുധീഷ് നന്ദിയും പറഞ്ഞു.
മുൻ എം പി കെ സോമപ്രസാദിന്റെ പ്രാദേശിക വികസന ഫണ്ട്, മാനേജ്മെന്റ് ഫണ്ട് എന്നിവയുപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.