പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍

Advertisement

കുണ്ടറ.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് അംഗം ടി.എസ്. മണിവര്‍ണ്ണനാണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റുണ്ടായത്. ഇകഴിഞ്ഞ 24-ന് വൈകിട്ട് 4.30-ഓടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മണിവര്‍ണന്‍ കാറില്‍ കയറ്റിക്കൊണ്ട് പോയതായി കണ്ടെത്തി. തുടർന്ന് പോലിസില്‍ പരാതി നൽകുകയായിരുന്നു. മണിവർണൻ കൂട്ടികൊണ്ട് എന്ന് പോലിസിന് പെൺകുട്ടി മൊഴിനൽകിയതോടെ അറസ്റ്റു ചെയ്യുകയായിരുന്നു.

Advertisement