കരുനാഗപ്പള്ളി .ഇടക്കുളങ്ങര പൗരസമിതിയും കരുനാഗപ്പള്ളി പോലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇടക്കുളങ്ങര റെയിൽവേ ഗേറ്റിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുവാൻ പൗരസമിതി 2 ട്രാഫിക് വാർഡർമാരെ നിയമിച്ചുകൊണ്ടുള്ള പ്രവർത്തന ഉദ്ഘാടനം ബഹുമാനപ്പെട്ട തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു ചടങ്ങിൽ പൗരസമിതി പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു കെ കെ രവി, മ മാലുമേൽ സുരേഷ്, ശിഹാബ്, പ്രമോദ് മാമൂട് വാർഡ് മെമ്പർ ബഷീർ, ഇ കെ പിള്ള, അനിൽ രാജ്, കൺട്രോൾ റൂം എസ് ഐ അഫ്സൽ മാതൃക ഓട്ടോ സ്റ്റാൻഡ് പ്രസിഡന്റ് ഷമീർ സെക്രട്ടറി മനോജ് മാധ്യമ പ്രവർത്തകൻ ശ്രീ രാജൻ തുടങ്ങി സാമൂഹ്യ സാംസ്കാരിക തലങ്ങളിലെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു