കുന്നത്തൂർ : നബാർഡിന്റെ ധനസഹായത്തോടെ കുന്നത്തൂർ – കരുനാഗപ്പള്ളി താലൂക്കുകളിലെ കുലശേഖരപുരം,തൊടിയൂർ,തഴവ,
ശൂരനാട് വടക്ക്,പോരുവഴി,കുന്നത്തൂർ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ ആരംഭിക്കുന്ന കുന്നത്തൂർ – കരുനാഗപ്പള്ളി സംയുക്ത കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം നടന്നു.പ്രതിദിനം കല്ലടയാറ്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് 44 ദശലക്ഷം ലിറ്റർ ശേഷിയുളള ജലശുദ്ധീകരണശാലയാണ് കുന്നത്തൂർ അമ്പുവിളയിൽ സ്ഥാപിക്കുന്നത്.കുന്നത്തൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി,സി.ആർ മഹേഷ് എംഎൽഎ എന്നിവർ മുഖ്യാതിഥികളായിരുന്നു.ജല അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വത്സല കുമാരി,ബിനു മംഗലത്ത്,എസ്.ശ്രീകുമാർ,ബിന്ദു രാമചന്ദ്രൻ,വി.സദാശിവൻ,മിനിമോൾ നിസാം,ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ,കുന്നത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സ്വാഗതവും ജല അതോറിറ്റി ദക്ഷിണ മേഖല ചീഫ് എൻജിനീയർ ടി.വി നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.