കുന്നത്തൂർ : വഴിയിൽ കാത്തുനിന്ന യുവാവ് കശുവണ്ടി തൊഴിലാളിയുടെ മുഖത്ത് മഞ്ഞൾപ്പൊടി വിതറി 2 പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ 7 ഓടെ ആയിരുന്നു സംഭവം.ഐവർകാല സ്വദേശി പ്രീതാകുമാരി (52) യുടെ മാലയാണ് ഞാങ്കടവിലെ ഫാക്ടറിയിലേക്ക് കീച്ചപ്പിള്ളി ഭാഗത്തെ ഇടവഴിയിലൂടെ നടന്നു പോകുമ്പോൾ എതിരെ വന്ന യുവാവ് കവർന്നത്.മാല പൊട്ടിച്ചെടുത്ത ശേഷം റോഡിൽ ബൈക്കിൽ കാത്തു നിന്ന യുവാവിനൊപ്പം ഇയ്യാൾ കയറി പോയതായും ഇവർ പറയുന്നു.ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.