ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ കുടിവെള്ള വിതരണം ഉറപ്പാക്കാൻ ലഷ്യമിട്ട് ആരംഭിച്ച മൈനാഗപ്പള്ളി കൂടി വെള്ള പദ്ധതി നാടിന് സമർപ്പിച്ചു.മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിൽ
നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്,ബോർഡ് അംഗം ഉഷാലയം ശിവരാജൻ,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ,മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ്,വൈസ്.പ്രസിഡന്റ് ബി.സേതു ലക്ഷ്മി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാൻ,അൻസർ ഷാഫി,എസ്.സേതു കുമാർ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.