മീനാട് ധർമ്മശാസ്താ ക്ഷേത്രോത്സവത്തിനിടെ സംഘർഷം,കത്തിക്കുത്ത് ഒരാള്‍ പിടിയില്‍

Advertisement

ചാത്തന്നൂർ. മീനാട് ധർമ്മശാസ്താ ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കിഴക്കുംകര സ്വദേശി വൈശാഖാണ് പിടിയായത്. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റിരുന്നു.

ഉത്സവത്തിനിടെ സംഘർഷം ഉണ്ടാക്കിയ സംഭവത്തിൽ 10 പേർക്കെതിരെയാണ് ചാത്തന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്. മീനാട് സ്വദേശി ജോഷിനാണ് കുത്തേറ്റത്. ജോഷിന്റെ സഹോദരൻ ജോയ്, ജോയിയുടെ മകൻ റിൻസ് തുടങ്ങിയവർക്കും പരിക്കേറ്റിരുന്നു. ഉത്സവത്തോടനുബന്ധിച്ച് വയലിൽ നെടും കുതിരയെ എടുക്കുന്നതിനിടയിൽ ഇപ്പോൾ പിടിയിലായ വൈശാഖ് ഉൾപ്പെടെയുള്ള ഒരു സംഘം ആളുകൾ ജോയിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ജോയിയുടെ സ്വർണ്ണ മാല ഇവർ പൊട്ടിച്ചെടുത്തു. ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ പോകുന്നതിനിടയിലാണ് ജോയിയുടെ സഹോദരൻ ജോഷിനെ ഈ സംഘം കുത്തി പരുക്കേൽപ്പിച്ചത് . ജോയിയും മകൻ റിൻസിനെയും മർദ്ധിച്ചു. റിൻസി ൻ്റെ കണ്ണിനാണ് പരുക്കേറ്റത്. പ്രധാന പ്രതികൾ ഉൾപ്പെടെയുള്ളവർ ഒളിവിലാണ് . ഇവരെ ഉടൻ പിടികൂടുമെന്ന് ചാത്തന്നൂർ പോലീസ് അറിയിച്ചു

Advertisement